കോഴിക്കോട്: ജില്ലയില്‍ കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന ചിക്കന്‍ കച്ചവട സ്ഥാപനങ്ങളില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മിന്നല്‍ പരിശോധന നടത്തി. കച്ചവട സ്ഥാപനങ്ങളിലെ പൊതുശുചീത്വം, പരിസര ശുചിത്വം ,മലിനജല സംസ്‌കരണ സംവിധാനം ,അജൈവമാലിന്യ സംസ്‌കരണം ,ജൈവമാലിന്യങ്ങള്‍ കൈ ഒഴിയുന്ന സംവിധാനം എന്നിവയാണ് ജില്ലാ കളക്ടറുടെ നേതൃത്തത്തില്‍ പരിശോധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് എന്‍ഫോസ്മെന്റ് സ്‌ക്വാഡ് നേരത്തെ പരിശോധന നടത്തി അപാകതകള്‍ കണ്ടെത്തിയ ചിക്കന്‍ കടകളിലാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഓര്‍മ്മ ചിക്കന്‍ സ്റ്റാള്‍ നടക്കാവിലാണ് കലക്ടര്‍ നേരിട്ട് പരിശോധന നടത്തിയത്, നേരത്തെ വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം നിലവിലും യാതൊരു മാറ്റവും കൂടാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി, പൊതു ഓടയിലേക്ക് മലീന ജലം ഒഴുക്കിവിടുന്നതായും,കോഴിമാലിനും അശ്രദ്ധയോടെയും ജാഗ്രതയില്ലാതെ കൈകാര്യം ചെയ്തു കടയിലും പരിസരത്തും ശുചിത്വം പാലിക്കാതിരിക്കുന്നതായും ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 25000 രൂപ പിഴ സ്ഥാപനത്തിന് ചുമത്തുവാന്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി, 24 മണിക്കൂറിനകം ശുചിത്വം പാലിക്കുന്ന രീതിയില്‍ കടയെ പരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ കട പൂട്ടി സീല്‍ ചെയ്യുന്നതായിരിക്കും എന്ന് കട ഉടമയെ നേരിട്ട് അറിയിച്ചു, കൂടാതെ 3 കിലോ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തു തുടര്‍ന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള ചിക്കന്‍ കടകള്‍, മത്സ്യ കടകള്‍ എന്നിവ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗവും പരിശോധിച്ചു. അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി .സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് ഡയറക്ടര്‍ പൂജാലാല്‍ ജൂനിയര്‍ സൂപ്രണ്ട്മാരായ എ അനില്‍കുമാര്‍,പി സി മുജീബ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബെന്നി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശിധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷമീര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്തം നല്‍കി