ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്.
ഇപ്പോഴിതാ വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്. ക്ലബ് ഹൗസിനോടും സമാനമാണ് ഈ ഫീച്ചര്‍.
നിലവില്‍ ഒരുപാട് പേരുമായി സംസാരിക്കാന്‍ വാട്‌സ്ആപ്പ് വിഡിയോ കോളുകളെയാണ് ആശ്രയിക്കാറ്.എന്നാല്‍ അതിന് പരിമിതികളുണ്ട്. അതില്‍ പ്രധാനം അംഗങ്ങളുടെ എണ്ണമാണ്. അതില്‍ മാറ്റം ഉണ്ടാകുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റൊരു മാറ്റം സാധാരണ കോള്‍ വരുന്നത് പോലെ ഫോണ്‍ റിങ് ചെയ്യില്ല. പകരം എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗത നോട്ടിഫിക്കേഷന്‍ ലഭിക്കും. കൂടാതെ അതത് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ സംവാദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കൂ. 33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്.