ഗാസ : ഗാസയിലെ അല്‍ഷിഫ ആശുപത്രിക്കടിയിലെ ഹമാസിന്റെ കമാണ്ടര്‍ കേന്ദ്രം തകര്‍ക്കാനുള്ള സൈനിക നടപടിയുടെ ഭാഗമായി ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേല്‍ സൈന്യം. മൂവായിരം അഭയാര്‍ത്ഥികളടക്കം നാലായിരത്തിലേറെ പേര്‍ ആശുപത്രിയിലുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഇരുനൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പില്‍ കൂട്ടമായി സംസ്‌കരിച്ചിരുന്നു. വടക്കന്‍ ഗാസയുടെ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.