തിരുവനന്തപുരം: ആളുകളെ അപകടങ്ങളിലേക്ക് തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ലോണ്‍ ആപ്പുകളുള്‍പ്പെടെ 172 ആപ്പുകള്‍ റദ്ദാക്കണമെന്ന സൈബര്‍ പൊലിസ് ഡിവിഷന്റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന ഐടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്.
ഇത്തരം ആപ്പുകളെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ദില്ലിയില്‍ ഉന്നതലയോഗം മുന്‍പ് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു.
റിസര്‍വ് ബാങ്ക്, ധന ഐടി മന്ത്രാല ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.