മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പരസ്യപ്രചാരണത്തിന് ഇന്ന് കലാശം

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പരസ്യപ്രചാരണത്തിന് ഇന്ന് കലാശം

ഭോപ്പാല്‍: ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ വാശിയേറിയ മത്സരം നടക്കുന്ന മധ്യപ്രദേശിലും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലും ഛത്തീസ്ഗഡില്‍ 70 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്.

കോണ്‍ഗ്രസ്സിലെയും ബിജെപിയിലെയും ദേശീയ നേതാക്കന്മാര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തു നടന്നത്. ഭരണം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ശക്തമായ ഭരണവിരുദ്ധ വികാരം മറികടന്ന് തുടര്‍ ഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. വോട്ടര്‍ സ്ലിപ്പുകള്‍ വിതരണം ചെയ്തും ഗൃഹസന്ദര്‍ശനം നടത്തിയും നേതാക്കന്‍മാര്‍ നേരിട്ടിറങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും അയോധ്യ രാമക്ഷേത്രവും അടക്കം മധ്യപ്രദേശില്‍ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരായ അഴിമതി ആരോപണമാണ് ബി.ജെ.പിയുടെ പ്രചരണ വിഷയം. എന്നാല്‍ ഒബിസി രാഷ്ട്രീയവും കര്‍ഷകര്‍ക്കുള്ള മോഹന വാഗ്ദാനങ്ങളുമായി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് കോണ്‍ഗ്രസ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *