മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് ജോസ് വര്‍ഗ്ഗീസിന് യാത്രയയപ്പ് നല്‍കി

മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് ജോസ് വര്‍ഗ്ഗീസിന് യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: മൂന്നു പതിറ്റാണ്ട് കുവൈറ്റ് പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാവേലിക്കര അസോസിയേഷന്റെ ആദ്യകാല അംഗവും,മാവേലിക്കര പുതിയകാവ് സ്വദേശിയുമായ ജോസ് വര്‍ഗ്ഗീസിന് മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് യാത്ര അയപ്പ് നല്‍കി. അസോസിയേഷന്‍ രക്ഷാധികാരി ബിനോയ് ചന്ദ്രന്‍ ഉപഹാരം നല്‍കി ആദരിച്ചു. സ്വദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ ിടപെടല്‍ ഉണ്ടാകും. അതിനുള്ള സഹായങ്ങളും മാവേലിക്കര അസോസിയേഷനില്‍ നിന്ന് ഉണ്ടാകുമെന്നും ആശംസ സന്ദേശത്തില്‍ അറിയിച്ചു.
.പ്രസിഡന്റ് മനോജ് പരിമണം, ഉപദേശക സമതി അംഗങ്ങളായ എ. ഐ കുര്യന്‍, നൈനാന്‍ ജോണ്‍, എക്‌സികുട്ടിവ് കമ്മറ്റി അംഗങ്ങളായ മാത്യു ചെന്നിത്തല, അനില്‍ വള്ളികുന്നം തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.പ്രവാസികള്‍ ആയിരിക്കുമ്പോള്‍ ഓരോ വ്യക്തിയും അവരാല്‍ കഴിവതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയിരിക്കേണ്ട ആവശ്യകതയുടെ പ്രാധാന്യത്തെ കുറിച്ചും ജോസ് വര്‍ഗ്ഗീസ് മറുപടി പ്രസംഗത്തില്‍ പറയുകയുകയും നല്‍കിയ ആദരവിന് നന്ദി അറിയിക്കുകയും ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *