ബെയ്ജിങ്: സെക്കന്റില്‍ 1200 ജിബിഡാറ്റ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റുമായി ചൈനീസ് കമ്പനികള്‍. സിന്‍ഹുവ സര്‍വകലാശാല, ചൈന മൊബൈല്‍, വാവേ ടെക്നോളജീസ്, സെര്‍നെറ്റ് കോര്‍പറേഷന്‍ എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കിയത്.
ബെയ്ജിങ്, വുഹാന്‍, ഗാങ്‌ഷോ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 3000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഈ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ നെറ്റ് വര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ചൈനയുടെ ഭാവി ഇന്റര്‍നെറ്റ് ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമാണ് ബീജിംഗ്-വുഹാന്‍-ഗ്വാങ്ഷൗ നെറ്റ് വര്‍ക്ക്. ജൂലായില്‍ പ്രവര്‍ത്തനക്ഷമമാക്കിയ നെറ്റ് വര്‍ക്ക്
വിവിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്.
150 എച്ച്ഡി സിനിമകള്‍ ഒറ്റ സെക്കന്റില്‍ കൈമാറ്റം ചെയ്യാന്‍ ഈ നെറ്റ് വര്‍ക്കിലൂടെ സാധിക്കുമെന്നാണ് വാവേ ടെക്നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലെയ് പറയുന്നത്.