എന്‍ഐടി ദ്വിദിന പരിശീലന പരിപാടി സമാപിച്ചു

എന്‍ഐടി ദ്വിദിന പരിശീലന പരിപാടി സമാപിച്ചു

കോഴിക്കോട്: എന്‍ഐടി കാലിക്കറ്റിലെ ഫിസിക്സ് വിഭാഗം നടത്തിയ ദ്വിദിന പരിശീലന പരിപാടി സമാപിച്ചു. പിഎച്ച്.ഡി സ്‌കോളേര്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് ഒപ്റ്റിക്സ്, ഫോട്ടോണിക്സ് എന്നിവയെക്കുറിച്ചുള്ള നൈപുണ്യ വികസന പരിപാടി സംഘടിപ്പിച്ചത്. സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയേണ്‍മെന്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഒപ്റ്റിക്സ്, ഫോട്ടോണിക്സ് എന്നീ മേഖലകളില്‍ ഗവേഷണം നടത്താന്‍ യുവ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചത്. മദ്രാസ് ഐഐടി പ്രൊഫസര്‍, പാലക്കാട് ഐഐടിയിലെ ഓണററി പ്രൊഫസര്‍, എറണാകുളം ചിന്മയ വിശ്വവിദ്യാപീഠം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രഫസര്‍ ആയ സി.വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. റാന്‍ഡം ലേസിംഗ് എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ,എന്‍ ഐ ടി സി യിലെ ഫിസിക്സ് വിഭാഗം ഡോ. വാരി ശിവാജി റെഡ്ഡി സംസാരിച്ചു. പരിശീലന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പേര്‍ പങ്കെടുത്തു.ഡോ. അനിര്‍ബന്‍ സര്‍ക്കാര്‍, ഡോ. നടേശന്‍ യോഗേഷ്, ഡോ. രാമന്‍ നമ്പൂതിരി പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി.
ഒപ്റ്റിക്സ്, ഫോട്ടോണിക്സ് എന്നിവയിലെ വിവിധ വിഷയങ്ങളില്‍ നടന്ന സെഷനുകള്‍ക്ക് പ്രൊഫ.ചന്ദ്രശേഖരന്‍ കെ., ഡോ. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി വാരണക്കോട്ട്, ഡോ. നിഖില്‍ കുമാര്‍ സി.എസ്., ഡോ. അനിര്‍ബന്‍ സര്‍ക്കാര്‍, ഡോ. നടേശന്‍ യോഗേഷ്, ഡോ. രാമന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.

ഡിഎസ്ടിയും കെഎസ്സിഎസ്ടിഇയും ചേര്‍ന്ന് നടത്തിയ പരിശീലന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പേര്‍ പങ്കെടുത്തു. പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. അനിര്‍ബന്‍ സര്‍ക്കാര്‍, ഡോ. നടേശന്‍ യോഗേഷ്, ഡോ. രാമന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. ഒപ്റ്റിക്സ്, ഫോട്ടോണിക്സ് എന്നിവയിലെ വിവിധ വിഷയങ്ങളില്‍ നടന്ന സെഷനുകള്‍ക്ക് പ്രൊഫ.ചന്ദ്രശേഖരന്‍ കെ., ഡോ. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി വാരണക്കോട്ട്, ഡോ. നിഖില്‍ കുമാര്‍ സി.എസ്., ഡോ. അനിര്‍ബന്‍ സര്‍ക്കാര്‍, ഡോ. നടേശന്‍ യോഗേഷ്, ഡോ. രാമന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *