റെന്‍സ്‌ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ നാളെ

റെന്‍സ്‌ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ നാളെ

കോഴിക്കോട്: റെന്‍ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കാലത്ത് 10 മണിക്ക് അത്തോളി അണ്ടിക്കോട് വെഡ്‌ലോട്ട് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്‍വെന്‍ഷന്‍ എം.കെ.രാഘവന്‍.എം.പി ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.പ്രമീള മുഖ്യാതിഥിയാവും. സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും. വര്‍ദ്ധിപ്പിച്ച കെട്ടിട നിര്‍മ്മാണ അപേക്ഷാ ഫീസും, പെര്‍മിറ്റ് ഫീസും പുന:പരിശോധിക്കുക, കെട്ടിട നിയമ നിര്‍മ്മാണത്തിലെ ന്യൂനതകള്‍ പരിഹരിക്കുക, തീര സംരക്ഷണ നിയമങ്ങളും, റെയില്‍വേ നിയമങ്ങളും കെട്ടിട നിര്‍മ്മാണ മേഖലയിലുണ്ടാക്കുന്ന കാലതാമസം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക, എംപാനല്‍ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കുക, നെല്‍വയല്‍ തരംമാറ്റുന്നതിലെ കാലതാമസം ഒഴിവാക്കുക, വാല്യുവേഷന്‍ നിരക്ക് നിശ്ചയിക്കുക എന്നീ വിഷയങ്ങള്‍ പരിഹരിക്കണമെന്നവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *