തിരുവനന്തപുരം:നവംബര്‍ 21 മുതല്‍ നടത്താനിരുന്നഅനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്‍മാറിയതായി സ്വകാര്യ ബസ് ഉടമകള്‍. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 140 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയത് പുനരാലോചിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അതേ സമയം സീറ്റ് ബെല്‍റ്റും ക്യാമറയും വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച വിഷയത്തില്‍ ഡിസംബര്‍ 31 ന് മുമ്പ് രഘുരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം തീരുമാനിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നവംബര്‍ ഒന്നു മുതല്‍ ഫിറ്റ്‌നസ് എടുക്കുന്ന വാഹനങ്ങള്‍ക്ക് ഇക്കാര്യങ്ങളെല്ലാം ബാധകമാണ്. ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കും അനുവദിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.