തിരുവനന്തപുരം: പലസ്തീനെ ചൊല്ലി തര്‍ക്കത്തിനുള്ള സമയമല്ലിതെന്നും പലസ്തീന്‍ വിഷയത്തില്‍ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. കെപിസിസിയുടെ ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് പോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറഞ്ഞു. പരമാധികാരമുള്ള പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും ആന്റണി വ്യക്തമാക്കി.