ഗസ്സയിലെ ആശുപത്രികള്‍  സംരക്ഷിക്കപ്പെടണം അമേരിക്ക

ഗസ്സയിലെ ആശുപത്രികള്‍ സംരക്ഷിക്കപ്പെടണം അമേരിക്ക

വാഷിംഗ്ടണ്‍: നൂറു കണക്കിന് രോഗികളും അഭയാര്‍ത്ഥികളും നവജാത ശിശുക്കളും കഴിയുന്ന ഗസ്സയിലെ പ്രധാന ആശുപത്രികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം കടുപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രസ്താവന.

ഇസ്രായേല്‍ സൈന്യം വളഞ്ഞതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ വാരാന്ത്യത്തില്‍ അല്‍-ശിഫയില്‍ നിന്ന് ഒഴിഞ്ഞുപോവുകയാണ്. രോഗികള്‍ അഭിമുഖീകരിക്കുന്ന ഭീകരവും അപകടകരവുമായ അവസ്ഥയെക്കുറിച്ച് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ധനവും വെള്ളവും നിലച്ചതോടെ ഇന്‍കുബേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തത് ആശുപത്രികളിലെ സാഹചര്യം തീര്‍ത്തും ദുഷ്‌ക്കരമാക്കി. ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ ജീര്‍ണിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ അവ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനോ സംസ്‌കരിക്കാനോ മാര്‍ഗമില്ലെന്ന് ചീഫ് നഴ്‌സും ആരോഗ്യ ഉദ്യോഗസ്ഥനും പറഞ്ഞു.

രോഗികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും മാനുഷിക ഇടനാഴി ഒരുക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ അവകാശവാദം ഉന്നയിക്കുമ്പോഴും ആശുപത്രിക്ക് സമീപമുള്ള തുടര്‍ച്ചയായ ഷെല്ലാക്രമണവും സ്ട്രൈക്കുകളും ഹമാസ് പോരാളികളോട് പോരാടുന്ന ഇസ്രായേല്‍ സൈന്യം അടുത്തുവരുമ്പോള്‍ കെട്ടിടങ്ങള്‍ നിരന്തരം കുലുങ്ങാന്‍ കാരണമാകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *