ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ 2023 ഇന്ത്യന്‍ സംഘത്തെ അബ്ദുള്ള മാളിയേക്കല്‍ നയിക്കും

ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ 2023 ഇന്ത്യന്‍ സംഘത്തെ അബ്ദുള്ള മാളിയേക്കല്‍ നയിക്കും

കോഴിക്കോട്: ഫ്രാന്‍സിന്റെ സ്‌പെഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഏരിയ ആയ റീ യൂണിയന്‍ ഐലന്റില്‍ നടക്കുന്ന ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ 2023ല്‍ മത്സരിക്കുന്ന ഇന്ത്യന്‍ സംഘത്തെ അബ്ദുള്ള മാളിയേക്കല്‍ നയിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിലി, ഇന്ത്യ, ജപ്പാന്‍, തായ്‌ലാന്റ്, മൗറിഷ്യസ്, ചൈന, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ 4 കൈറ്റ് കാറ്റഗറി മല്‍സരത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമില്‍ അബ്ദുള്ള മാളിയേക്കലാണ് ക്യാപ്റ്റന്‍. ഷഹീര്‍ മണ്ണില്‍ (കേരള), അബ്ദുല്‍(മഹാരാഷ്ട്ര) എന്നിവരാണുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്ള മാളിയേക്കല്‍, ആര്‍.ജയന്ത് കുമാര്‍, നവീന വിജയന്‍, മുജീബ്‌റഹ്‌മാന്‍.എം, ലത്തീഷ്.ടി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *