കോഴിക്കോട് : കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കമ്മീഷന്‍ അംഗംപി സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ സുരേഷ്ബാബു കെ കെ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചേരുവോട്ട് ക്ലാസ്സ് നിയന്ത്രിച്ചു.
ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് രാമകൃഷ്ണന്‍ വി പി, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രിയ എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു.
യൂത്ത് കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി അതുല്‍ സ്വാഗതം പറഞ്ഞു.