രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു.2,21,986 വോട്ടുകളാണ് രാഹുല്‍ നേടിയത്. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
എ – ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ടായിരുന്നു മത്സരം. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി അബിന്‍ വര്‍ക്കിയുമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *