ഈ ദിവസത്തിന് പ്രത്യേകതകളേറെ

ഈ ദിവസത്തിന് പ്രത്യേകതകളേറെ

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച ഈ ദിവസത്തിന് പ്രത്യേകതകളേറെ. രാജ്യത്ത് പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനമാണ് നവംബര്‍ 14. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് പാഠമാകുന്ന ആലുവ കേസിലെ ശിക്ഷാവിധി എറണാകുളം പോക്സോ കോടതി പ്രഖ്യാപിച്ചതും നവംബര്‍ 14ന് എന്നതും ശ്രദ്ധേയമാണ്.

ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനായി 2012-ലാണ് പോക്സോ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. 2012 ജൂണ്‍ 19-ന് നിയമനിര്‍മാണം നടന്നു. 2012 നവംബര്‍ 14-ന് പോക്സോ നിയമം രാജ്യത്ത് പ്രാബല്യത്തിലായി.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിനിരയാകുന്ന 18 വയസ്സിന് താഴെയുള്ള എല്ലാവര്‍ക്കും ഈ നിയമം സംരക്ഷണം നല്‍കുന്നു. 2019-ലെ ഭേദഗതി പ്രകാരം 16 വയസ്സിന് താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ വിധിക്കാമെന്നും ഉത്തരവുണ്ടായി.

പോക്സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുകയും ഒട്ടേറെ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി കടുത്ത ശിക്ഷാവിധികളുമുണ്ടാവുകയും ചെയ്തു. ഈ കേസുകളുടെ ചരിത്രത്തിലേക്കാണ് ആലുവയിലെ കേസും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *