കോഴിക്കോട്: പീര്‍ മുഹമ്മദ് ഫൗണ്ടേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാനവും, ഇശല്‍ വിരുന്നും 16ന് (വ്യാഴം)വൈകിട്ട് 5 മണിക്ക് ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയാവും. പീര്‍ മുഹമ്മദിന്റെ പത്‌നി രഹ്നബിയെ ചടങ്ങില്‍ ആദരിക്കും. ഗായികമാരായ എസ്.പി.ശൈലജ, സിബല്ല സദാനന്ദന്‍ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കും. തുടര്‍ന്ന് നിസാം പീര്‍മുഹമ്മദ്, സിബല്ല സദാനന്ദന്‍, എസ്.പി.ശൈലജ, തീര്‍ത്ത സുരേഷ്, കണ്ണൂര്‍ റഫീഖ് എന്നിവര്‍ അണിനിരക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ നിസാം പീര്‍ മുഹമ്മദ്, ബി.എം.മുഹമ്മദ്, ബഷീര്‍.കെ.ഒ, ഹബീബ്.കെ, കെ.ടി.ഹാരിസ്, നാസര്‍.ടി.എം എന്നിവര്‍ പങ്കെടുത്തു.