സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ റിട്ടയര്‍മെന്റ് ജീവീതം സുരക്ഷിതമാക്കുന്ന സമ്പാദ്യ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ദീര്‍ഘകാല ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളതെങ്കിലും അടിയന്ത സാഹചര്യങ്ങളില്‍ നിബന്ധനകള്‍ക്കു വിധേയമായി ഈ ഫണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ സാധിക്കും.
മെഡിക്കല്‍ എമര്‍ജന്‍സി, അല്ലെങ്കില്‍ ഭവന വായ്പാ തിരിച്ചടവ്, വിവാഹം പോലുള്ള കാര്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ പിന്‍വലിക്കലുകള്‍ സാധ്യമാകുക. ഇത്തരം പിന്‍വലിക്കലുകള്‍ ഉപയോക്താക്കള്‍ക്കു വീട്ടിലിരുന്നു തന്നെ നടത്താം എന്നതാണ് പ്രത്യേകത. ഈ തുക നിങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.
ചെയ്യേണ്ടത് ഇത്രമാത്രം
- www.epfindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കു.
- ഹോംപേജില്‍ നിന്ന് ‘Online Advance Claim’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
തുറന്നുവരുന്ന ജാലകത്തില്‍ നിര്‍ദിഷ്ട സ്ഥലത്ത് നിങ്ങളുടെ യുഎഎന്‍ (UAN) നമ്പറും പാസ്‌വേര്‍ഡും നല്‍കുക. - ലോഗിന്‍ ചെയ്ത ശേഷം ‘Online Services’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- EPFല്‍ നിന്ന് PF അഡ്വാന്‍സ് പിന്‍വലിക്കാന്‍, ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ഉചിതമായ ക്ലെയിം ഫോം (ഫോം 31, 19, 10C, അല്ലെങ്കില്‍ 10D) തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങള്‍ നല്‍കി ഫോം പരിശോധിച്ചുറപ്പിക്കുക.
- ‘Proceed for Online Claim’ ക്ലിക്ക് ചെയ്ത ശേഷം, ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് പിഎഫ് അഡ്വാന്‍സ് ഫോം 31 തിരഞ്ഞെടുക്കുക.
- നിങ്ങള്‍ പണം പിന്‍വലിക്കാനുള്ള കാരണം ഓപ്ഷനുകളില്‍ നിന്നു തിരഞ്ഞെടുക്കുക.
നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കുക. - നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചെക്കിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പും, വിലാസവും നല്‍കുക.
‘Get Aadhaar OTP’ ക്ലിക്ക് ചെയ്ത് ഒടിപി നേടുക.
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 011 22901406 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്തും പിഎഫ് ബാലന്‍സ് അറിയാവുന്നതാണ്. എസ്എംഎസ് വഴിയും, ഇപിഎഫഒ ആപ്പ് വഴിയും ബാലന്‍സ് ലഭിക്കും. മെഡിക്കല്‍ എമര്‍ജന്‍സി സാഹചര്യങ്ങളില്‍ പിഎഫ് തുക ക്ലെയിം ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ എത്തും.