കോഴിക്കോട്: ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനവും, മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും 16ന് കാലത്ത് 10.30ന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.പ്രിയ.പിയും സ്വാഗത സംഘം കണ്‍വീനര്‍ ഡോ.സോണിയ.ഇ.പയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വജ്ര ബൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വ്വഹിക്കും. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. ഡോ.പ്രിയ.പി.സ്വാഗതവും, സോണിയ ഇ.പ നന്ദിയും പറയും.
ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ റിലീസ്, നാക്ക് അനുബന്ധ പരിപാടികള്‍, സ്‌പെക്ട്രം സെമിനാര്‍ സീരീസ്, കലാപരിപാടികള്‍, എക്‌സിബിഷന്‍, സുവനീര്‍, സ്‌പോര്‍ട്‌സ് അലൂംമിനി മീറ്റ്, മെഗാ അലുംമിനി മീറ്റ്, ഡോക്യുമെന്ററി നിര്‍മ്മാണം, ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ എന്നിവ സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.പ്രിയ.പി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.മോന്‍സി മാത്യു, ഡോ.യു.കെ.എ.സലീം(സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി), ഡോ.രവി.കെ(പബ്ലിസിറ്റി കണ്‍വീനര്‍), സോണിയ.ഇ.പ, ഹരിദാസന്‍ പാലായില്‍(ഒ.എസ്.എ.ജന.സെക്രട്ടറി, നിയാ ലക്ഷ്മി.എസ് കോളേജ് യൂണിയന്‍ എഡിറ്റര്‍ എന്നിവര്‍ പങ്കെടുത്തു.