ദുബായില്‍ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ ബോധവത്കരണ ക്യാമ്പ്

ദുബായില്‍ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ ബോധവത്കരണ ക്യാമ്പ്

ദുബായ്: വ്യത്യസ്ത വിലയും ഗുണനിലവാരവുമുള്ള ഒട്ടേറെ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ലഭ്യവുന്ന ഒരു തുറന്ന വിപണിയാണ് ദുബായ്. തിരഞ്ഞെടുക്കുന്ന ഉത്പന്നത്തിന്റെ വില, ഉപയോഗം ഉത്പന്നത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ അറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. ഈ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെയര്‍ ട്രേഡ് അധികൃതര്‍ ബോധവത്കരണ ക്യംപെയിന്‍ ആരംഭിച്ചത്.വിവിധ ഭാഷകളിലും പ്രചാരണം നടത്തും.

തിരഞ്ഞെടുക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ സുരക്ഷിതമാണോയെന്ന ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളും സംരംഭങ്ങളും എമിറേറ്റില്‍ നടപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വിപണിയിലെ സേവനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അധികൃതരുമായി ബന്ധപ്പെടാന്‍ വെബ്സൈറ്റും , കോള്‍ സെന്ററും, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. വിപണിയില്‍ സുതാര്യത ഉറപ്പാക്കാന്‍ ഉത്പന്നങ്ങള്‍ സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ നല്‍കേണ്ടത് അനിവാര്യമാണ്. മികച്ച സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് ഓരോ വ്യാപാരിയുടെയും ഉത്തരവാദിത്തവുമാണ്. ഉപഭോക്താക്കള്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ എല്ലാ ഉത്പന്നങ്ങളുടെയും വിലവിവരങ്ങള്‍ പരസ്യപ്പെടുത്തുകയും അതേ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുകയും ചെയ്യണമെന്നാണ് നിയമം. ഓണ്‍ലൈനിലൂടെ ഷോപ്പിങ് നടത്തുന്നതിന് മുമ്പായി പ്രസ്തുത സ്ഥാപനത്തിന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പിന്റെ പ്രവര്‍ത്തന അനുമതിയുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെയര്‍ ട്രേഡ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *