ഡെലിവറി സേവനങ്ങള്‍ക്കായി മലിനീകരണമുക്ത വാഹനങ്ങളുമായി ആമസോണ്‍

ഡെലിവറി സേവനങ്ങള്‍ക്കായി മലിനീകരണമുക്ത വാഹനങ്ങളുമായി ആമസോണ്‍

മലിനീകരണ മുക്തമായ ഗതാഗത സംവിധാനം എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുകയാണ് ലോകത്തെ തന്നെ മുന്‍നിര ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്ഫോമായ ആമസോണ്‍.വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഗ്ലോബല്‍ ലാസ്റ്റ്മൈല്‍ ഫ്ളീറ്റ് പദ്ധതി ഇന്ത്യയിലും ഒരുക്കിയിരിക്കുകയാണിവര്‍. ആമസോണിന്റെ ഡെലിവറി സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുന്നതിനായി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുമായാണ് ആമസോണ്‍ ഫ്ളീറ്റ് പദ്ധതി തയ്യാറാക്കുന്നത്. ഇന്ത്യയില്‍ മഹീന്ദ്രയുടെ സോണ്‍ ഗ്രാന്റ് ഇലക്ട്രിക് ത്രീവീലറുകളാണ് ഫ്ളീറ്റ് പദ്ധതിയില്‍ ആമസോണ്‍ എത്തിച്ചത്.

ആമസോണിന്റെ ഡെലിവറി സേവനങ്ങള്‍ക്കായി രാജ്യത്തൂടനീളം 400 നഗരങ്ങളിലായി 6000-ത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങളാണ് ഓടുന്നത്.
2025 ആകുന്നതോടെ ഇന്ത്യയില്‍ ഡെലവറി സേവനങ്ങള്‍ക്ക് 10000 ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നതെന്ന് ആമസോണ്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *