വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളിലായി ജൂനിയര്‍ റസിഡന്റ്, ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തില്‍ (കണ്‍സോളിഡേറ്റഡ് പേ) കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 21ന് രാവിലെ 11ന് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.