ലോകത്തില്‍ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന പട്ടണവും വായു മലിനീകരണത്തില്‍ അകപ്പെടുകയാണെന്ന് ഗവേഷകര്‍. നോര്‍വേയിലെ സ്വാല്‍ബാര്‍ഡിലുള്ള നീയാലസുണ്ട് എന്ന സുന്ദര പട്ടണമാണ് അന്തരീക്ഷ മലിനീകരണത്തിന് ഇരായായിരിക്കുന്നത്. ശുദ്ധവായു ലഭ്യമായ പട്ടണങ്ങളിലൊന്ന് എന്ന നിലയില്‍ നിരവധി ഗവേഷകര്‍ അവിടേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. ഗവേഷണത്തിന് എത്തിയവര്‍ പ്രദേശം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിതിന്റെ അടിസ്ഥാനത്തില്‍ മറ്റേത് പ്രദേശങ്ങളിലേത് പോലെ ഇവിടെയും അന്തരീക്ഷം മെല്ലെ മലിനമായി കൊണ്ടിരിക്കുകയാണെന്ന് ഗവേഷക സംഘം കണ്ടെത്തി.മേഖലയില്‍ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന മലിനീകരണം പോലുള്ളവയുടെ അളവും ഒബ്സര്‍വേറ്ററിയിലെ സെന്‍സറുകള്‍ രേഖപ്പെടുത്തി.