നിരണം:ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സെന്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തില്‍ അഖിലലോക സണ്ടേസ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന സമ്മേളനം ഇടവക വികാരി റവ.ഫാദര്‍ വില്യംസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഡോ.ജോണ്സണ് വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.
വുമണ്‍സ് ഫെലോഷിപ്പ് പ്രസിഡന്റ് ജെസ്സി വില്യംസ്, റെന്നി തേവേരില്‍, അധ്യാപകരായശേബ വില്യംസ്, ഷിനു റെന്നി, യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍ മെല്വിന് ജോസഫ്, ജിയോ ജേക്കബ്,മന്ന ജോബി,ഏബല്‍, കെവിന് മാത്യൂ, എയ്ഡന്‍, സേറ സിജി എന്നിവര്‍ പ്രസംഗിച്ചു.
സണ്ടേസ്കൂള്‍ അദ്ധ്യാപകരെ ചടങ്ങില്‍ അനുമോദിച്ചു.കുട്ടികളുടെ റാലിക്ക് ശേഷം പൊതുസമ്മേളനം,വിവിധ കലാപരിപാടികള്‍,സ്നേഹവിരുന്ന് എന്നിവയും നടന്നു.