പ്രവാസി സാഹിത്യോല്‍സവ്-2023 ജിദ്ദ നോര്‍ത്ത് ജേതാക്കള്‍

പ്രവാസി സാഹിത്യോല്‍സവ്-2023 ജിദ്ദ നോര്‍ത്ത് ജേതാക്കള്‍

മദീന: കലാലയം സാംസ്‌കാരിക വേദിയുടെ പതിമൂന്നാമത് എഡിഷന്‍ സൗദി വെസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവില്‍ ജിദ്ദ നോര്‍ത്തിനു കലാ കിരീടം. ജിസാന്‍, മക്ക എന്നീ സോണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കലാ പ്രതിഭയായി ജിസാനില്‍നിന്നും മത്സരിച്ച അസ്ലം ശാക്കിര്‍ ഖാനും , സര്‍ഗ പ്രതിഭയായി യാമ്പുവില്‍ നിന്നും മത്സരിച്ച ഫാത്തിമ റിന്‍ഹയും തെരഞ്ഞടുക്കപ്പെട്ടു.

എട്ട് വിഭാഗങ്ങളില്‍ 80 കലാ സാഹിത്യ, രചന ഇനങ്ങളില്‍ 11 വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്.
അസീര്‍, ജിദ്ദ നോര്‍ത്ത്, ജിദ്ദ സിറ്റി, യാമ്പു, മദീന, തായിഫ്, മക്ക, തബൂക്, ജിസാന്‍, തുടങ്ങിയ പത്ത് സോണുകളാണ് നാഷണല്‍ലെവല്‍ സഹിത്യോത്സവില്‍ മാറ്റുരച്ചത്.

രാവിലെ എട്ടിന് നടന്ന ഉദ്ഘാടന സമ്മേളനം ആര്‍ എസ് സി മുന്‍ ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദുല്‍ ബാരി നദ്വി ഉദ്ഘാടനം ചെയ്യ്തു. സ്വാഗത സംഘം ചെയര്‍മാന്‍ മുഹ്യിദ്ദീന്‍ കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.

പ്രവാസം പുനര്‍ നിര്‍വചിക്കാന്‍ യുവത്വത്തിന് സാധിക്കുന്നുവോ എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സംവാദിച്ചു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഹസ്സന്‍ ചെറൂപ്പ, ജലീല്‍ കണ്ണമംഗലം, ടി എ അലിഅക്ബര്‍, ലുക്മാന്‍ വിളത്തൂര്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.

വൈകിട്ട് 7നു നടന്ന സമാപന സാംസ്‌കാരിക സംഗമം ആര്‍ എസ് സി സൗദി വെസ്റ്റ് നാഷനല്‍ ചെയര്‍മാന്‍ അഫ്‌സല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ പ്രശസ്ത പണ്ഡിതന്‍ ഹബീബ് ബിന്‍ ഉമര്‍ സൈന്‍ ഉമൈത് ഉദ്ഘാടനം ചെയ്തു. മുന്‍ ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ടി.അലി അക്ബര്‍ സന്ദേശ പ്രഭാഷണം നടത്തി. സാഹിത്യോത്സവ് സ്‌പെഷ്യല്‍ സപ്ലിമെന്റ് ഗ്ലോബല്‍ മീഡിയ സെക്രട്ടറി സാദിഖ് ചാലിയാര്‍ പ്രകാശനം ചെയ്തു. അഷ്‌റഫ് ഐനിലം (കെ എം സി സി), നിസാര്‍ കരുനാഗപ്പള്ളി (നവോദയ), അബ്ദുല്‍ ഹമീദ് (ഒ ഐ സി സി), കരീം മുസ്ലിയാര്‍ (ഹജ്ജ് വെല്‍ഫെയര്‍), അബൂബക്കര്‍ മുസ്ലിയാര്‍ (കെ സി എഫ്), അജ്മല്‍ മൂഴിക്കള്‍ (ഫ്രണ്ട്‌സ് മദീന), മുനീര്‍ (മിഫ), നജീബ് (ടീം മദീന), സയ്യിദ് അമീന്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു, കലാപ്രതിഭ പ്രഖ്യാപനം നൗഫല്‍ എറണാകുളവും, സര്‍ഗ്ഗ പ്രതിഭ പ്രഖ്യാപനം സലിം പട്ടുവവും, ചാമ്പ്യന്‍സ് പ്രഖ്യാപനം ഉമറലി കോട്ടക്കലും നിര്‍വഹിച്ചു, അബ്ദുറഹ്‌മാന്‍ ചെമ്പ്രശ്ശേരി, ജാബിറലി പത്തനാപുരം, സിറാജ് മാട്ടില്‍ എന്നിവര്‍ വിജയിക്കുള്ള ട്രോഫികള്‍ കൈമാറി, മന്‍സൂര്‍ ചുണ്ടമ്പറ്റ സ്വാഗതവും, അബ്ബാസ് മദീന നന്ദിയും പറഞ്ഞു. 2024 നാഷനല്‍ സാഹിത്യോത്സവ് ആതിഥേയത്വം വഹിക്കുന്ന ജിസാന്‍ സോണിനു സാഹിത്യോല്‍സവ് പതാക കൈമാറി.

Share

Leave a Reply

Your email address will not be published. Required fields are marked *