കൊതുക് ജന്യ രോഗമായ ചിക്കുന്‍ ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്‌സീന്‍ കണ്ടുപിടിച്ചു. ഇക്‌സ് ചിക് എന്ന വാക്‌സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ എടുക്കാമെന്നാണ് നിര്‍ദേശം.
3500 പേരിലാണ് ഇക്‌സ് ചിക് വാക്‌സീന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. വാക്‌സീന്റെ സൈഡ് എഫക്റ്റുകളെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്. ഫേസ് 3 ക്ലിനിക്കല്‍ ട്രയലാണ് നടത്തിയത്. യൂറോപ്പിലെ വല്‍നേവ കമ്പനിയാണ് വാക്‌സീന്‍ കണ്ടുപിടിച്ചത്. പനി, കഠിനമായ സന്ധിവേദന തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍. കേരളത്തിലടക്കം നിരവധി പേരെ ബാധിക്കുന്ന രോഗത്തിന്റെ വാക്‌സീനെ ഏറെ പ്രതീക്ഷയോടെയാണ് ആരോഗ്യ ലോകം കാണുന്നത്.
1952ല്‍ ടാന്‍സാനിയയിലാണ് ചിക്കുന്‍ ഗുനിയ ആദ്യമായി വന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ തുടങ്ങി എല്ലാ വന്‍കരകളിലേക്കും രോഗം വ്യാപിച്ചു. 15 വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് ചിക്കുന്‍ ഗുനിയ എന്ന രോഗം ബാധിച്ചു എന്നാണ് കണക്ക്. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുന്‍ ഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്‌സീന്റെ കണ്ടെത്തല്‍ ഏറെ പ്രസക്തമാണ്.