മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഇന്ന്

മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം:മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഇന്ന്. പുനഃസംഘടന മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തില്‍ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബര്‍ 25നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്.

ഇതിന് മുന്‍പേ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭരണത്തിന്റെ വിലയിരുത്തില്‍ പ്രധാനമായത് കൊണ്ട്, നിലവിലെ എല്ലാ മന്ത്രിമാരും പരിപാടിയില്‍ വേണമെന്ന അഭിപ്രായവും ഉണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *