കൊച്ചി: വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. വിമാനക്കൂലി നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ലെന്നെും
എയര്‍ കോര്‍പറേഷന്‍ നിയമം പിന്‍വലിച്ചതോടെ സര്‍ക്കാരിന് വില നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായിരിക്കുകയാണെന്നുമാണ് കേന്ദ്രം കോടതിയില്‍ നല്‍കിയ വിശദീകരണം.
ഓരോ വിമാനക്കമ്പനികളും സേവനങ്ങളുടെ സ്വഭാവവും പ്രവര്‍ത്തനച്ചെലവും കണക്കിലെടുത്താണ് താരിഫ് നിശ്ചയിക്കുന്നത്. ഓരോ എയര്‍ലൈന്‍ കമ്പനികള്‍ക്കും അവരുടെ പ്രവര്‍ത്തനച്ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്നും ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.