വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ അടുത്ത മാസം മുതല്‍ ഇല്ലാതാക്കുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. രണ്ട് വര്‍ഷത്തിലേറെ ഉപയോഗിക്കാത്ത അക്കൗണ്ടുകളില്‍ ജിമെയില്‍ ആക്‌സസ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
ഡിസംബര്‍ മുതല്‍, ഒരു ഗൂഗിള്‍ അക്കൗണ്ട് കുറഞ്ഞത് 2 വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കുകയോ സൈന്‍ ഇന്‍ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കില്‍, ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് (ജിമെയില്‍, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍), ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലെ അക്കൗണ്ടുകളും അതിലെ ഉള്ളടക്കങ്ങളും നഷ്ടപ്പെടും. മേയില്‍ തന്നെ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ഗൂഗിള്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി അറിയിച്ചു.അടുത്തിടെ നടത്തിയ പ്രഖ്യാപനത്തിലാണ് എല്ലാ ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അടിയന്തര സമയ പരിധി നല്‍കിയത്.
അപ്ഡേറ്റ് സജീവമായ അക്കൗണ്ടുകളെ ബാധിക്കകത്തതിനാല്‍ ജിമെയില്‍, ഡോക്സ്, കലണ്ടര്‍, ഫോട്ടോകള്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ല. പഴയതും പ്രവര്‍ത്തനരഹിതവുമായ അക്കൗണ്ടുകള്‍ സൈബര്‍ ഭീഷണികള്‍ക്ക് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷ വര്‍ധിക്കുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. ജിമെയില്‍ അക്കൗണ്ടുകള്‍ ഇല്ലാത്തവനുള്ള സാധ്യത ഒഴിവാക്കാന്‍, ജാഗ്രത പാലിക്കാനും അക്കൗണ്ടകള്‍ വീണ്ടും സജീവമാക്കാനും ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ്, ഇമെയില്‍ വിലാസത്തിലേക്കും ഉപയോക്താവ് നല്‍കിയ വീണ്ടെടുക്കല്‍ ഇമെയിലിലേക്കും ഗൂഗിള്‍ അറിയിപ്പുകള്‍ അയയ്ക്കും.നിഷ്‌ക്രിയ അക്കൗണ്ടുകള്‍ തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യമാകുന്നതിനാല്‍ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ നീക്കത്തിന് കാരണം.