വൈദ്യുതി ചാര്‍ജ് വര്‍ദ്ധന മുസ് ലിം ലീഗ് കെ എസ് ഇ ബി ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന മുസ് ലിം ലീഗ് കെ എസ് ഇ ബി ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

അത്തോളി: വൈദ്യുതി നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് സാധാരണക്കാരന് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഇടത് സര്‍ക്കാര്‍ നയത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി അത്തോളി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അത്തോളി വേളൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.സി ഉമ്മര്‍ അധ്യക്ഷനായി. ഉള്ളിയേരി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.പി കോയ, പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ ടി.പി അബ്ദുല്‍ ഹമീദ്, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം സുരേഷ് ബാബു, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം കെ.ടി.കെ ഹമീദ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ ഏറോത്ത്. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ എ.എം സരിത പ്രസംഗിച്ചു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.എ.കെ ഷമീര്‍ സ്വാഗതവും സെക്രട്ടറി ജലീല്‍ പാടത്തില്‍ നന്ദിയും പറഞ്ഞു. കരിമ്പയില്‍ അബ്ദുല്‍ അസീസ്, ഒ.കെ ആലി, സി.കെ അബ്ദുറഹിമാന്‍, അബ്ദു റസാഖ് അബ്ദുല്ല കേളോത്ത്, ജാഫര്‍ കൊട്ടാരോത്ത്, കെ.കെ ഗഫൂര്‍, എ.കെ നദീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *