ഇപോസ് മെഷീന്‍ തകരാറില്‍; റേഷന്‍ വിതരണം തടസപ്പെട്ടു

ഇപോസ് മെഷീന്‍ തകരാറില്‍; റേഷന്‍ വിതരണം തടസപ്പെട്ടു

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം നടക്കുന്നില്ല. ഒടിപിയും കിട്ടുന്നില്ല. ആധാര്‍ ഓതന്റിഫിക്കേഷന്‍ പരാജയം. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറെ നാളായി നിലനില്‍ക്കുന്ന പ്രശ്നമാണിത്. നിരന്തരം പണിമുടക്കുകയാണ് ഇ പോസ് മെഷീന്‍. കഴിഞ്ഞ കുറെ മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *