കേരള ഫിസിക്‌സ് കോണ്‍ഗ്രസിന് ഫാറൂഖ് കോളേജില്‍ നാളെ തുടക്കം

കേരള ഫിസിക്‌സ് കോണ്‍ഗ്രസിന് ഫാറൂഖ് കോളേജില്‍ നാളെ തുടക്കം

കോഴിക്കോട് ജില്ല ഫിസിക്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഫാറൂഖ് കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുമായി  സഹകരിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കേരള ഫിസിക്‌സ് കോണ്‍ഗ്രസ് 2023 നവംബര്‍ 11,12 തിയതികളില്‍ ഫാറൂഖ് കോളേജില്‍ നടക്കും. വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര പഠനം മികവുറ്റതാക്കുക, ഗവേഷണ അഭിരുചി സൃഷ്ടിക്കുക, ഭൗതിക ശാസ്ത്രത്തിലുള്ള അവഗാഹം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച 130 വിദ്യാര്‍ത്ഥികളും അന്‍പതോളം അധ്യാപകരും ഈ ദ്വിദിന സഹവാസ ക്യാമ്പില്‍ പങ്കെടുക്കും. ഭൗതിക ശാസ്ത്രത്തിലെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട അധ്യാപകരുമായുള്ള സംവാദം, സെമിനാറുകള്‍, കരിയര്‍ ഗൈഡന്‍സ്, വാന നിരീക്ഷണം, ഗവേഷണ മേഖലകളെ പരിചയപ്പെടുത്തല്‍ എന്നിവക്ക് ഈ വര്‍ഷത്തെ ഫിസിക്‌സ് കോണ്‍ഗ്രസ് വേദിയാകും. ഐഎഎസ്ടി, കുസാറ്റ് തുടങ്ങിയ സഥാപനങ്ങളിലെ വിദഗ്ധര്‍ പരിപാടിയില്‍ സംബന്ധിക്കും. അധ്യാപകര്‍ക്കായുള്ള ശില്‍പശാലയും ഇതോടൊപ്പം നടക്കും. പരിപാടി 11ന് രാവിലെ 9.30ന് കോഴിക്കോട് ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ്‌കുമാര്‍.എം ഉദ്ഘാടനം ചെയ്യും. 12ന് വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് മുഖ്യാതിഥി ആയിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സജിമാത്യു, മിഥുന്‍ ഷാ, അനില്‍കുമാര്‍.ടി.കെ, കെ.പി.സുധീര്‍ ബാബു, സുമിത്ത്.പി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *