ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ മത്സരം ആരംഭിച്ചു

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ മത്സരം ആരംഭിച്ചു

കോഴിക്കോട് : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവ നേതൃത്വം നലകുന്ന 31- -ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ തല മത്സരം സി ഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മനോജ് പി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന ജില്ലയില്‍ ഏകോപിപ്പിക്കുന്ന ദര്‍ശനം സാംസ്‌കാരിക വേദി പ്രസിഡന്റ് പി സിദ്ധാര്‍ത്ഥന്‍ സ്വാഗതവും കോഴിക്കോട് വിദ്യാഭ്യാസ ജില്ല കോര്‍ഡിനേറ്റര്‍ പി രമേശ് ബാബു നന്ദിയും പറഞ്ഞു. റവന്യൂ ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി എം പ്രശാന്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

‘മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനും ആവാസവ്യവസ്ഥയെ മനസ്സിലാക്കാം’ എന്ന മുഖ്യ വിഷയത്തില്‍ കഴിഞ്ഞ രണ്ടു മാസം ജില്ലയിലെ 100 ല്‍ അധികം വിദ്യാലയങ്ങളില്‍ നിന്നുള്ള 200ലേറെ വിദ്യാര്‍ത്ഥികളും അവരുടെ നൂറോളം അധ്യാപക ഗൈഡുമാരും നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകള്‍ CWRDMല്‍അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രാത്രി വരെ നീളുന്ന മത്സരത്തിലെ വിജയികള്‍ നവംബര്‍ അവസാനം നടക്കുന്ന സംസ്ഥാനതല മത്സരത്തിലേയ്ക്ക് യോഗ്യത നേടും. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേയും CWRDMലെയും ശാസ്ത്രജ്ഞന്‍മാരാണ് വിധികര്‍ത്താക്കള്‍.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ സംഘാടക സമിതിയില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് പുറമെ വടകര, താമരശ്ശേരി, കോഴിക്കോട് ഡി ഇ ഒ മാരും ദര്‍ശനം സെക്രട്ടറി എം എ ജോണ്‍സണും അംഗങ്ങളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *