ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി. ഓണ്‍ലൈന്‍ പരീക്ഷകളുടെ മാതൃക ഇനിമുതല്‍ പ്രൊഫൈലില്‍ പരിശീലിക്കാം. പ്രൊഫൈലില്‍ ഓണ്‍ലൈന്‍ മാതൃകാപരീക്ഷകള്‍ ലഭ്യമാക്കാന്‍ പി.എസ്.സി. തീരുമാനിച്ചു. നിലവില്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് മാതൃകാപരീക്ഷയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ അനുവദിക്കുന്നുണ്ട്. ഡിസംബര്‍ ഒന്നുമുതലുള്ള ഓണ്‍ലൈന്‍ പരീക്ഷകളോടൊപ്പം മാതൃകാ പരീക്ഷയുണ്ടാകില്ലെന്ന് പി.എസ്.സി. അറിയിച്ചു.
പ്രൊഫൈലിലുള്ള മാതൃകാപരീക്ഷകള്‍ പരിശീലിച്ച് പരിചയപ്പെട്ടശേഷമാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതാനെത്തേണ്ടത്. ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കുന്നവരുടെ പ്രൊഫൈലില്‍ തുടക്കത്തില്‍ മാതൃകാപരീക്ഷ ലഭ്യമാക്കും. സ്വന്തം പ്രൊഫൈലില്‍ പ്രവേശിച്ച് റിഹേഴ്സല്‍ എക്‌സാമിനേഷന്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പരിശീലനം നടത്താം. ഓണ്‍ലൈന്‍ പരീക്ഷയുടെ വിശദാംശങ്ങളും ഈ ലിങ്കിലുണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്ക് എത്രതവണ വേണമെങ്കിലും മാതൃകാപരീക്ഷ പരിശീലിക്കാം.