സപ്ലൈകോ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും

സപ്ലൈകോ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും

തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണംചെയ്യുന്ന, സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം. ഏഴു വര്‍ഷത്തിനു ശേഷമാണ് വര്‍ദ്ധന. വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്തത്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇതല്ലാതെ വഴിയില്ലെന്നാണ് സപ്ലൈകോയുടെ വാദം. 500 കോടി രൂപയുടെ സഹായം ഉടനടി ലഭിക്കാതെ തല്‍ക്കാലം പിടിച്ചു നില്‍ക്കാനാവില്ലെന്നും സപ്ലൈകോ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *