അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ലോകോത്തര സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ എയില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതാദ്യമായാണ് ഒരു രാജ്യാന്തര വിമാനത്താവളത്തില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചോക്ലേറ്റ്‌സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. ഇമ്മിഗ്രേഷന്‍ ഗേറ്റ് കഴിഞ്ഞുള്ള ഡ്യൂട്ടി ഫ്രീ ഭാഗത്താണ് ലുലു ഔട്ട് ലെറ്റ്.

അബുദാബി ടെര്‍മിനല്‍ എയില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. യാത്രക്കാര്‍ക്ക് ലുലു ഡ്യൂട്ടി ഫ്രീ മികച്ച അനുഭവമായിരിക്കുമെന്നും എല്ലാ സൗകര്യങ്ങള്‍ ഒരുക്കിത്തന്ന അബുദാബി ഭരണാധികാരികള്‍ും അദ്ദേഹം നന്ദി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *