കോഴിക്കോട് : പ്രമുഖ പത്രാധിപരും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കെ.പി.കേശവമോനോന്റെ ചരമ വാര്‍ഷിക ദിനാചാരണത്തോടനുബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പേഴസ് സൊസൈറ്റിയുടെ ആഭി മുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.
നിലവില്‍ കോഴിക്കോട് ഉണ്ടായിരുന്ന പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഓഫീസും ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസും പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.
അനുസ്മരണ സമ്മേളനം സംഘടനയുടെ രക്ഷാധികാരി പി.ടി.നിസാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഉസ്മാന്‍, മുരളി കൊമ്മേരി, വിനീത മണിത്തറ, റജി മാത്യു എന്നിവര്‍ സംസാരിച്ചു.