കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി പതിനൊന്നാം സംസ്ഥാന സമ്മേളന സ്മരണിക – സുവനീര്‍ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് വി.കെ.സി. നിര്‍വ്വഹിച്ചു. സമിതി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പ്രകാശന ചടങ്ങില്‍ സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ സി.കെ.വിജയന് സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍ രാജധാനി, സി.വി. ഇക്ബാല്‍, വരുണ്‍ ഭാസ്കര്‍ പ്രസംഗിച്ചു.ജില്ലാ ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.