കോഴിക്കോട്: കരാട്ടെ കാരള അസോസിയേഷന്റെ സ്‌റ്റേറ്റ് കരാട്ടെ ടാമ്പ്യന്‍ഷിപ് 10,11 തിയതികളില്‍ കോഴിക്കോട് വി.കെ.കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വേള്‍ഡ് കരാട്ടെ ഫെഡറേഷന്റെ അംഗീകാരമുളള കരാട്ടെ ഇന്ത്യ ഓര്‍ഗനൈസേഷന്റെ ദേശീയ മത്സരങ്ങളിലും അന്തര്‍ ദേശീയ മത്സരങ്ങളിലും പങ്കെടുക്കുവാനും,വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ റാങ്കിങ്ങില്‍ ഉള്‍പ്പെടാനും ഈ ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് അവസരമുണ്ടാകും.
മത്സരങ്ങള്‍ 11ന് ഉച്ചക്ക് 2.30ന് അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. കരാട്ടെ കേരള അസോസിയേഷന്‍ പ്രസിഡണ്ട് ഹന്‍ഷി.പി.രാംദയാല്‍ അധ്യക്ഷത വഹിക്കും.
കത്ത, കുമിത്തെ ഇനങ്ങളില്‍ വ്യക്തിഗതമായും ടീമായും ആണ്‍,പെണ്‍ വിഭാഗങ്ങളിലായി സബ്ജൂനിയര്‍, കേഡറ്റ്, ജൂനിയര്‍, അണ്ടര്‍ 21, സീനിയര്‍ തലത്തില്‍ 150ല്‍പരം കാറ്റഗറികളിലായി കേരളത്തിലെ 14 ജില്ലകളില്‍ നിന്നും 1500 കരാട്ടെ താരങ്ങള്‍ പങ്കെടുക്കും. വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ റഫറിമാരായ ഡോ.ഷാജി.എസ്.കൊട്ടാരം, ഹന്‍ഷി.പി.രാംദയാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റഫറിമാര്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. ഇതിലെ വിജയികളുടെ ക്യാമ്പ് നവംബര്‍ 29,30, ഡിസംബര്‍ 1,2,3 തിയതികളിലായി സൗജന്യമായി കണ്ണൂരില്‍ ഇറാന്‍ കോച്ച് സെന്‍സി മെഹറാന്റെ നേതൃത്വത്തില്‍ നടത്തും. ഇതില്‍ നിന്നാണ് കരാട്ടെ ഇന്ത്യ ഓര്‍ഗനൈസേഷന്റെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള സ്റ്റേറ്റ് കരാട്ടെ ടീമിനെ തിരഞ്ഞെടുക്കുന്നത്.