ഐസിസിഎന്‍ ജനറല്‍ അസംബ്ലി നാളെ

ഐസിസിഎന്‍ ജനറല്‍ അസംബ്ലി നാളെ

സാംസ്‌കാരിക വിനിമയത്തിലൂടെ ലോക സമാധാനം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് യുനസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ ജനറല്‍ അസംബ്ലി നവംബര്‍ 10 മുതല്‍ 14 വരെ കോഴിക്കോട് നടക്കും. പൈതൃക കലകളുടെ സംരക്ഷണം നയമായ് പ്രഖ്യാപിച്ച ലോക നഗരങ്ങളിലെ പ്രതിനിധികളാണ് കോഴിക്കോട് സമ്മേളിക്കുന്നത്. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഒമ്പതാമത് ജനറല്‍ അസംബ്ലി 10ന് രാവിലെ 10 മണിക്ക് കോഴിക്കോട് റാവിസ് കടവില്‍ ആരംഭിക്കുമെന്ന് ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ഡോ.വി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേയര്‍മാര്‍, ഇന്റര്‍നാഷണല്‍ മ്യൂസിയം ഡയറക്ടര്‍മാര്‍, അക്കാദമി മേഖലയിലെ പ്രഗല്‍ഭര്‍ തുടങ്ങി 30 ഓളെ ലോക നഗരങ്ങളിലെ പ്രതിനിധികളാണ് കോഴിക്കോട് സമ്മേളിക്കുന്നത്.

ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ റീജ്യണല്‍ ഓഫീസിന്റെ ആസ്ഥാനമായ പയ്യന്നൂര്‍ ഫോക്‌ലാന്‍ഡും യുനെസ്‌കോ ചെയര്‍ ഡോര്‍ഫ് കെറ്റല്‍, കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍, കലിംഗ സര്‍വകലാശാല എന്നിവയുടെയും സഹകരണത്തോടെയാണ് ജനറല്‍ അസംബ്ലി സംഘടിപ്പിക്കുന്നത്.

നവംബര്‍ 10ന് രാവിലെ പത്മശ്രീ ജേതാക്കളായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.കെ.മുഹമ്മദ്, മീനാക്ഷി ഗുരുക്കള്‍, കെ.കെ.രാമചന്ദ്ര പുലവര്‍, എസ്.ആര്‍ഡി പ്രസാദ് ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങില്‍ ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ ഡോ.വി.ജയരാജന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ചടങ്ങില്‍ ഡിസ്‌പ്ലേ ചെയ്യും. ടി.വി.ഇബ്രാഹിം എം.എല്‍.എ മുഖ്യാതിഥിയാവും. ഏകതാ പരിഷത്ത് സ്ഥാപക പ്രസിഡണ്ട് പി.വി.രാജഗോപാല്‍, കേരള പ്രവാസി അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട് അശ്വനി എന്നിവര്‍ വിശിഷ്ടാതിഥികളാവും.

Share

Leave a Reply

Your email address will not be published. Required fields are marked *