ടോക്യോ: ഗസ്സ മുനമ്പിലെ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കേണ്ടതെന്നും ഹമാസിനെ പൂര്‍ണമായി നശിപ്പിക്കുക എന്നത് എളുപ്പമല്ലെന്നും ഇസ്രായേലിനോട് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്റെ സൈനിക ഉപദേഷ്ടാവ് ജനറല്‍ ചാള്‍സ് ക്യു ബ്രൗണ്‍.
ഗാസയില്‍ ഭരണം നടത്തുന്ന ഹമാസ് തീവ്രവാദ സംഘത്തെ പൂര്‍ണമായി തകര്‍ക്കുക എന്നത് ദീര്‍ഘ സമയം എടുക്കുന്ന കാര്യമാണ്. യുദ്ധം നീളുന്നത് കൂടുതല്‍ സാധാരണക്കാര്‍ പോരാട്ടത്തില്‍ ചേരുന്നതിന് കാരണമാകും. ആക്രമണം അവസാനിപ്പിക്കാനുള്ള ഘട്ടത്തിലേക്ക് എത്രയും വേഗം എത്താനായാല്‍ ഹമാസിന്റെ അടുത്ത അംഗമാകാന്‍ ആളുകള്‍ ആഗ്രഹിക്കുന്ന സന്ദര്‍ഭം തടയാന്‍ നിങ്ങള്‍ക്ക് കഴിയും.’ ഹമാസിന്റെ മുതിര്‍ന്ന നേതൃത്വത്തെ ഇല്ലാതാക്കുന്നതിലാണ് ഇസ്രായേല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അത് എത്രയും വേഗം നടപ്പാക്കണമെന്നും ജനറല്‍ ചാള്‍സ് കൂട്ടിച്ചേര്‍ത്തു. ഗസ്സ അധിനിവേശത്തില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.