കലാഭവന്‍ ഹനീഫ് അന്തരിച്ചു

കലാഭവന്‍ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് (63)അന്തരിച്ചു. നിരവധി സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു
എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായി. പിന്നീട് നാടക വേദികളിലും തന്റെ സാന്നിധ്യം അറിയിച്ചു. കലാഭവനാണ് ഹനീഫിനെ മിമിക്രി ആര്‍ട്ടിസ്റ്റാക്കി മാറ്റിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്പ് സെറ്റാണ് അവസാന ചിത്രം.

Share

Leave a Reply

Your email address will not be published. Required fields are marked *