യൂസര്‍ ഫീസ് കളക്ഷന്‍ 23025612 രൂപ
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അജൈവമാലിന്യം വാതില്‍പ്പടി ശേഖരണത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായി, ഒക്ടോബര്‍ മാസത്തെ കണക്ക് പ്രകാരം കോഴിക്കോട് ജില്ലയില്‍ ഹരിത കര്‍മ്മ സേന യൂസര്‍ ഫീസ് കളക്ഷനായി 23025612 രൂപ ലഭിച്ചു. ജില്ലയില്‍ കഴിഞ്ഞ ആറു മാസ കാലയളവിലെ ഏറ്റവും ഉയര്‍ന്ന ഫീ കലക്ഷന്‍ ആണ് കഴിഞ്ഞ മാസം ലഭിച്ചത്.അടുത്തവര്‍ഷത്തോടെ ജില്ല മാലിന്യമുക്ത മാകുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം ശാസ്ത്രീയമാക്കുന്നതിന് ഹരിത മിത്രം മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തിരുന്നു. ജില്ലാതലത്തിലും തദ്ദേശ സ്ഥാപന തലത്തിലും നടത്തിയ വിവിധ ഇടപെടലുകളുടെ ഫലമായാണ് ജില്ലയില്‍ അഭിമാനകരമായ നേട്ടം നേടാന്‍ സാധിച്ചത.് ഹരിത കര്‍മ്മ സേനയോടൊപ്പം ഒരുദിനം കാമ്പയിനും മാലിന്യ പരിപാലന കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടന്നുവരുന്നുണ്ട്.ജില്ലാതല എന്‍ഫോഴ്സ്മെന്റ് ടീമിന്റെ പ്രവര്‍ത്തനത്തിലും കോഴിക്കോട് സംസ്ഥാനത്ത് ഒന്നാമതാണ്
ഹരിത കര്‍മ്മ സേന യൂസര്‍ ഫീ ശേഖരണത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ 66.31% വും, ഗ്രാമപഞ്ചായത്തുകളില്‍ ശരാശരി 56.24%വും മുനിസിപ്പാലിറ്റികളില്‍ 60.41% വും കളക്ഷന്‍ കഴിഞ്ഞ മാസം നേടിയെടുത്തു. 2024 ജനുവരിയോട് കൂടി 100% കളക്ഷന്‍ നേടുക എന്ന ലക്ഷ്യവുമായിട്ടാണ് ജില്ല പ്രവര്‍ത്തിക്കുന്നത്. 50% ഹരിത കര്‍മ്മ സേന യൂസര്‍ ഫീ ലഭിക്കാത്ത 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കോഴിക്കോട് ഉണ്ട്, ഇതില്‍ 19.47 % ഉള്ള രാമനാട്ടുകര മുനിസിപ്പാലിറ്റിയാണ് ഏറ്റവും പിറകില്‍, കൊടിയത്തൂര്‍, തിരുവള്ളൂര്‍, ചാത്തമംഗലം, കടലുണ്ടി, ഉണ്ണികുളം, പ ഞ്ചായത്തുകളാണ് യൂസര്‍ ഫീ കളക്ഷനില്‍ ഏറ്റവും പിന്നില്‍ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെയും സംയുക്ത യോഗം കഴിഞ്ഞദിവസം രാമനാട്ടുകരയില്‍ വച്ച് നടത്തി. പിന്നോക്കം നില്‍ക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിനും സഹായിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. ിതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ യോഗം ചേര്‍ന്നു, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പി എസ് ഷിനോ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ രവി കുമാര്‍, ഇന്റേണല്‍ വിജലന്‍സ് ഓഫീസര്‍മാരായ പി ചന്ദ്രന്‍, എ രാജേഷ്, ടി ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകര്‍,മറ്റ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഇടപെടലുകളും ജാഗ്രതയോടുള്ള പ്രവര്‍ത്തനവും കൊണ്ടാണ് ജില്ലക്ക് ചരിത്രനേട്ടം നേടാന്‍ സാധിച്ചത് എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പി എസ് ഷിനോ അറിയിച്ചു. ഭാവിയില്‍ കലക്ഷന്‍ 100% എത്തിച്ചു കോഴിക്കോട് ജില്ലയെ മാലിനിയ മുക്തമാക്കുന്നതിനു മുഴുവന്‍ പേരുടെയും സഹായസഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു