സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സമരത്തില്‍; അത്യാഹിത വിഭാഗം ഉള്‍പ്പടെ ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സമരത്തില്‍; അത്യാഹിത വിഭാഗം ഉള്‍പ്പടെ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മെഡിക്കല്‍ കോളേജുകളില്‍ പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും പണിമുടക്കും. സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, പി.ജി. വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങള്‍ ഉള്‍പ്പെടെ ബഹിഷ്‌ക്കരിക്കും. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച സമിതി, പ്രവര്‍ത്തന സജ്ജമാക്കണം എന്നും ആവശ്യമുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *