കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ പോയി കൃഷി രീതികള്‍ കണ്ട് വന്നത്‌കൊണ്ട് മാത്രമായില്ലെന്നും, കേരളത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനകരമായ രീതിയില്‍ കൃഷി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജനാധിപത്യ കര്‍ഷക സമിതി സംസ്ഥാന ജന.സെക്രട്ടറി പി.സി.ജയന്‍ പറഞ്ഞു. കൃഷിയെ രക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ എന്നീ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ കര്‍ഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് ടി.ആര്‍.മദന്‍ലാല്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, മഠത്തില്‍ നാണു മാസ്റ്റര്‍, മഠത്തില്‍ അബ്ദുറഹിമാന്‍, ജയരാജന്‍ മൂടാടി, കരുണന്‍ കോയിച്ചാട്ടില്‍, ദാസന്‍ പാലപ്പിള്ളി, വി.കെ.സുനില്‍ കുമാര്‍, കെ.എം.സുരേഷ് ബാബു, ഹരി പാട്ടായി, ശ്യാം, സാബു ആലപ്പുഴ, ബാബു മുട്ടത്ത്, മുഹമ്മദ് വയനാട് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.