കോഴിക്കോട്: സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കുടുംബ സംഗമങ്ങളും കൂട്ടായ്മകളും ആവശ്യമാണെന്ന് ജില്ലാ സബ് ജഡ്ജ് എം. പി. ഷൈജല്‍ പറഞ്ഞു.
നാം ഡല്‍ഹി കൂട്ടായ്മയുടെ കേരള പിറവി ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അണു കുടുംബങ്ങളില്‍ സ്‌നേഹിക്കാനും ഉപദേശിക്കാനും ആരും ഇല്ലാതെ വരുമ്പോഴാണ് പലപ്പോഴും കുട്ടികള്‍ തെറ്റിന്റെ വഴിയിലേക്ക് നീങ്ങി പോവുന്നത് അത് തടയാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും എം പി ഷൈജല്‍ പറഞ്ഞു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നാം ഡല്‍ഹി പ്രസിഡന്റ് ജോര്‍ജ് നെടുമ്പാറ അധ്യക്ഷനായി.
സിനിമ സീരിയല്‍ താരം രമാ ദേവി. ലോക കേരള സഭ അംഗം കബീര്‍ സലാല, ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് സെക്രട്ടറി എസ്. ശ്യാംകുമാര്‍, വര്‍ഗീസ് കുട്ടി, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ
പി. അനില്‍, സിജി വര്‍ഗീസ്, ഷൈനി മാത്യു, പ്രകാശന്‍ നമ്പ്യാര്‍
തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും മത്സര വിജയികളെയും ചടങ്ങില്‍ ആദരിച്ചു.
1996ല്‍ ഡല്‍ഹി കേന്ദ്രീകരിച്ചു ആരംഭിച്ച നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (NAM)എന്ന സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയാണ് നാം ഡല്‍ഹി. വിവിധ ഇടങ്ങളിലായി സംഘടന ഇതുവരെ 1028പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്.
കോഴിക്കോട് നടത്തുന്ന പരിപാടിയോടാനുബന്ധിച് തെരുവില്‍ കഴിയുന്നവര്‍ക്ക് അന്നദാനം ഉള്‍പ്പെടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.