എയര്‍ ഫോഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും

എയര്‍ ഫോഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും

കോഴിക്കോട്: എയര്‍ഫോഴ്‌സ് അസോസിയേഷന്‍ കേരള ബ്രാഞ്ച് വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും 11ന് കാലത്ത് 10 മണിക്ക് ദേവഗിരി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സതേണ്‍ കമാണ്ടന്റ് എയര്‍മാര്‍ഷല്‍ ബി.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ഡോ.നിര്‍മ്മല മണികണ്ഠന്‍ (പ്രസിഡണ്ട് എയര്‍ഫോഴ്‌സ് വൈവ്‌സ് അസോസിയേഷന്‍) സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. കോഴിക്കോട് ജില്ലയില്‍ 900ത്തോളം പേര്‍ അംഗങ്ങളാണ്. പരിപാടിയില്‍ 2500ഓളം പേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് രാധാകൃഷ്ണന്‍ നായര്‍.കെ, സെക്രട്ടറി രമേഷ് കുമാര്‍.എം.ജി, ട്രഷറര്‍ രമേഷ് ബാബു.കെ.എം, ഹരിദാസന്‍.എം.എ, അശോകന്‍.കെ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *