റിയാദ്: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നിരീക്ഷകന്മാരും വരണാധികാരികളും റിയാദിലെ വിവിധ ജില്ലാകമ്മിറ്റികളുമായും മണ്ഡലം, ഏരിയ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ചാണ് കമ്മിറ്റി രൂപീകരണ പ്രഖ്യാപനം നടത്തിയതെന്ന് സാദിഖലി തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സി.പി. മുസ്തഫ (പ്രസിഡന്റ്), ഷുഹൈബ് പനങ്ങാങ്ങര (ജനറല്‍ സെക്രട്ടറി), അഷ്റഫ് വെള്ളേപ്പാടം (ട്രഷറര്‍), സത്താര്‍ താമരത്ത് (ഓര്‍ഗനൈസിങ് സെക്രട്ടറി), യൂ.പി. മുസ്തഫ (ചെയര്‍മാന്‍), അബ്ദുറഹ്‌മാന്‍ ഫറോക്ക് (സുരക്ഷാ പദ്ധതി ചെയര്‍മാന്‍), അഡ്വ. അനീര്‍ ബാബു, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, മാമുക്കോയ പാലക്കാട്, പി.സി. അലി, കബീര്‍ വൈലത്തൂര്‍, നജീബ് നെല്ലാംകണ്ടി (വൈസ് പ്രസിഡന്റുമാര്‍), കെ.ടി. അബൂബക്കര്‍, നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, സിദ്ധീഖ് തുവ്വൂര്‍, ഷാഫി തുവ്വൂര്‍, ഷംസു പെരുമ്പട്ട, അഷ്റഫ് കല്‍പകഞ്ചേരി, സിറാജ് വള്ളിക്കുന്ന് (സെക്രട്ടറിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
സൗദി കെ.എം.സി.സിക്ക് കീഴില്‍ ആകെ 38 സെന്‍ട്രല്‍ കമ്മിറ്റികളാണുള്ളത്. 37 സെന്‍ട്രല്‍ കമ്മിറ്റികളുടെയും ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു. റിയാദ് മാത്രമായിരുന്നു ബാക്കി. ഈ മാസം 24ന് സൗദി നാഷനല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും.