തിരുവനന്തപുരം: കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികള്‍ വരും.നന്മകളുടെ പൂങ്കൊമ്പുകളെ തല്ലിക്കെടുത്തുന്നവര്‍ നിരവധി പ്രചാരവേലകള്‍ നടത്തിയെന്നും കേരളീയം ഇനി അങ്ങോട്ട് എല്ലാ വര്‍ഷവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ചുരുങ്ങിയ ദിവസംകൊണ്ടു എന്തിനു പരിപാടി നടത്തുന്നുവെന്ന് ഗവേഷണം ചെയ്യാന്‍ പോയവരുണ്ട്.അവര്‍ക്കൊക്കെ ഇപ്പോള്‍ ദുരൂഹത എന്താണെന്ന് മനസ്സിലായി. അവര്‍ക്കുള്ള മറുപടി ആണ് ജനങ്ങളുടെ പങ്കാളിത്തം.വരും കാലം ഇനിയും വിപുലമായി കേരളീയം സംഘടിപ്പിക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കുന്ന എണ്ണപ്പെട്ട പരിപാടിയായി കേരളീയം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പല കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ന്യായമായ വിഹിതം സര്‍ക്കാരിന് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അത് ലഭിക്കാന്‍ തുടര്‍ന്നും കേരളം സമ്മര്‍ദം ചെലുത്തും. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രം കൂടുതല്‍ ഇടപെടല്‍ നടത്തണം. കേരളത്തിലെ റബര്‍ കര്‍ഷകരോട് കേന്ദ്രം വിവേചനപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.