അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഇന്ന്. ഛത്തീസ്ഗഢ്, മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്. 90 അംഗങ്ങളുള്ള ഛത്തീസ്ഗഢിലെ 20 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യ ഘട്ടമായി ഇന്ന് നടക്കുന്നത്. 40 അംഗങ്ങളുള്ള മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് പൂര്‍ത്തിയാവും.
മിസോറാമില്‍ മീസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്), സോറം പീപ്പിള്‍സ് മൂവ്മെന്റ് (ഇസെറ്റ്പിഎം) എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് കടുത്ത മത്സരം. ബിജെപിയും കോണ്‍ഗ്രസും പ്രാഥമിക പാര്‍ട്ടികളല്ല. എന്നാല്‍ ഛത്തീസ്ഗഢില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്.
മിസോറാമില്‍ ആകെ 174 സ്ഥാനാര്‍ത്ഥികളും ഛത്തീസ്ഗഢില്‍ ആദ്യ ഘട്ടത്തില്‍ 223 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. ഛത്തീസ്ഢിന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പും നവംബര്‍ 17ന് നടക്കും. രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് യഥാക്രമം നവംബര്‍ 23നും നവംബര്‍ 30നും നടക്കുന്നതായിരിക്കും. ഈ അഞ്ച് സംസ്ഥാനങ്ങളിലെയും ജനവിധി ഡിസംബര്‍ മൂന്നിന് അറിയുന്നതായിരിക്കും.
ഛത്തീസ്ഗഢിലെ 20 സീറ്റുകളിലേക്ക് ആകെ 40,78,681 വോട്ടര്‍മാരാണുള്ളത്.1276 പോളിങ് സ്റ്റേഷനുകളിലായി മിസോറാമില്‍ എട്ടു ലക്ഷത്തോളം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത്.